ഫഹദിൻ്റെ വീട്ടിൽ പോലീസ് നടത്തിയ തിരച്ചിലിൽ 50 ഗ്രാം എംഡി എം എ കണ്ടെത്തിയെങ്കിലും ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല, പ്രതിക്കായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇന്നലെയാണ് മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കുന്ദമംഗലം പോലീസിൻ്റെ പിടിയിലാവുന്നത്.
ലഹരി കേസുകൾ അടക്കം നിരവധി കേസുകളിൽ പ്രതിയായ ഫഹദ് താമരശ്ശേരി ചുങ്കം ഉല്ലാസ് ഹൗസിംഗ് കോളനി ചുണ്ടയിൽ താമസക്കാരനായിരുന്നു.
കാരാടിയിൽ വെച്ച് നടുറോഡിൽ സുഹൃത്തിനൊപ്പം വാളു വീശിയ കേസിലും ഫഹദ് പ്രതിയായിരുന്നു.
താമരശ്ശേരി മേഖലയിൽ വർഡിച്ചു വരുന്ന മയക്കുമരുന്ന്, വിൽപ്പനക്കും, ഉപയോത്തിനെതിരെ പോലീസ് നടത്തുന്ന ശക്തമായ നടപടിയുടെ ഭാഗമായാണ് ഫഹദിൻ്റെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസം പോലീസ് തിരച്ചിൽ നടത്തിയത്.