കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച താമരശ്ശേരി സ്വദേശികൾ പിടിയിൽ
ഇന്ന് (15-03-2025) രാവിലെ 9:06 ന് ജിദ്ദയിൽ നിന്നും വന്ന ഇൻഡിഗോ 6E 66 വിമാനത്തിലാണ് അബ്‌ദുൽ അസീസ് സ്വർണവുമായി എത്തിയത്. 24 കാരറ്റ് സ്വർണം ആഭരണ രൂപത്തില്‍ മൂന്ന് പാക്കറ്റുകളിലാക്കി ഈന്തപ്പഴത്തിന്‍റെ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ചാണ് കടത്തിയത്