Trending

"സമ്പൂർണ്ണ ലഹരി മുക്ത മഹല്ല്` ഉദ്ബോധന ക്ലാസ് നടത്തി





താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ ഈർപ്പോണ  നുസ്രത്തുൽ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ നടത്തിവരുന്ന സമ്പൂർണ്ണ മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി ലഹരി മുക്ത മഹല്ല് എന്ന തലക്കെട്ടിൽ ഉദ്ബോധന ക്ലാസ് സംഘടിപ്പിച്ചു. മഹല്ല് സെക്രട്ടറി എ കെ മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡണ്ട് എം മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ജാഗ്രത സമിതി കൺവീനർ എംസി മുനീർ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. പ്രശസ്ത ട്രെയിനർ ഹുസൈൻ മാസ്റ്റർ ഓമശ്ശേരി ക്ലാസിനു നേതൃത്വം നൽകി. കെ സി അഹമ്മദ് കുട്ടി മാസ്റ്റർ, കെ മുഹമ്മദ്  (VEO), കെ അഷ്റഫ് എന്നിവർ ആശംസകൾ നേർന്നു. പികെ അബുൽ ഹസ്സൻ നന്ദി പ്രകാശനം നടത്തി.

Post a Comment

Previous Post Next Post