താമരശ്ശേരിയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്.
byWeb Desk•
0
താമരശ്ശേരി: ദേശീയ പാതയിൽ താമരശ്ശേരി കത്തീഡ്രൽ ചർച്ചിന് സമീപം കാറും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു. പിക്കപ്പ് ഡ്രൈവർ ഫറൂഖ് സ്വദേശി അഷറഫിനാണ് പരുക്കേറ്റത്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ എതിർദിശയിൽ വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. വൈകീട്ട് 4.30 ഓടെയാണ് അപകടം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.