പുതുപ്പാടി:
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നജ്മുനീസ ഷെരീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി ഡിവൈഎസ്പി സുഷീർ ഉദ്ഘാടനം ചെയ്തു.
പുതുപ്പാടിയിലെ സർവ്വകക്ഷി യോഗം തയ്യാറാക്കിയ "കർമ്മ പദ്ധതി ' ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ഷിജു ഐസക് അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അംഗം മോളി ആന്റോ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി അംഗം റംല അസീസ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ ആയിഷ കുട്ടി സുൽത്താൻ ഗിരീഷ് ജോൺ, വി കെ ഹുസൈൻ കുട്ടി, ബിജു താന്നിക്കാക്കുഴി, ടി എം പൗലോസ്, ലിസ കോളേജ് ഡയറക്ടർ ഫാദർ നിജു തലച്ചിറ, രാജേഷ് മാസ്റ്റർ, ജലീൽ, ടി കെ മൊയ്തീൻ, അനന്തൻ മാസ്റ്റർ, ടി കെ നാസർ, എക്സൈസ് ഓഫീസർ,
ജനപ്രതിനിധികൾ, മത രാഷ്ട്രീയ സാമൂഹിക യുവജന സംഘടനാ നേതാക്കൾ, വ്യാപാരി പ്രതിനിധികൾ, അംഗനവാടി ടീച്ചേഴ്സ്, ആശാവർക്കർമാർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി തയ്യാറാക്കിയ അടുത്ത മൂന്നു മാസത്തേക്കുള്ള
*കർമ്മ പദ്ധതി *
1, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലെയും ജാഗ്രതാ സമിതികൾ വാർഡ് മെമ്പറുടെയും പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വത്തിൽ പുനഃസംഘടിപ്പിക്കുക.
പ്രവർത്തിക്കുന്നവ ശക്തിപ്പെടുത്തുക. (ഏപ്രിൽ 5 അഞ്ചനകം )
2, പഞ്ചായത്ത് തല ജാഗ്രത സമിതി ഇന്നുമുതൽ നിലവിൽ വന്നു.
3, വാർഡ് തല ജാഗ്രത സമിതികൾ 50 വീടുകൾ അടങ്ങുന്ന ക്ലസ്റ്റർ ആയി പ്രവർത്തിക്കുക. വാട്സ്ആപ്പ് ഗ്രൂപ്പുകൾ തയ്യാറാക്കുക.
3, ആശാവർക്കേഴ്സ്, അംഗൻവാടി വർക്കേഴ്സ് വാർഡ് വികസന സമിതികൾ, റസിഡൻസ് അസോസിയേഷൻ എന്നിവയുടെ സഹായത്തോടെ ലഹരിക്കടിമ പ്പെട്ടവരെയും വിതരണക്കാരെയും, സഹായികളെയും, പ്രവർത്തന മേഖലയും കണ്ടെത്തി വിശദമായ ലിസ്റ്റുകൾ തയ്യാറാക്കുക.
4, ഏപ്രിൽ 20നകം പഞ്ചായത്തിലെ മുഴുവൻ അമ്മമാർക്കും ബോധവൽക്കരണ ക്ലാസുകൾ നൽകുക. കുടുംബശ്രീ ഉള്ളടത്ത് അവരെ ഉപയോഗപ്പെടുത്തുക, മഹൽ കമ്മിറ്റികൾ, ചർച്ച് കമ്മിറ്റികൾ, ക്ഷേത്ര കമ്മറ്റികൾ എന്നിവയുടെ സഹായം ഇതിന് ലഭ്യമാക്കുക.
5, നിലവിൽ സംശയാസ്പദമായി കണ്ടെത്തിയ സ്ഥലങ്ങൾ, സ്ഥാപനങ്ങൾ, എന്നിടങ്ങളിൽ അടിയന്തിര പോലീസ് എക്സൈസ് റെയ്ഡുകൾ.
6, ജൂൺ മാസത്തിൽ സ്കൂൾ തുറക്കുന്നതോടൊപ്പം ചേരുന്ന പിടിഎ മീറ്റിംഗിൽ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്.
7, അസമയത്തെ ഒത്തുചേരലുകൾ നിയന്ത്രിക്കുക ടർഫുകൾ കളിസ്ഥലങ്ങൾ എന്നിവയിൽ സമയ നിയന്ത്രണം.
18 വയസ്സിനു താഴെയുള്ള കുട്ടികൾ 6 മണി വരെ കളികൾക്ക് അനുവാദം.
മുതിർന്നവർക് 9 മണി വരെ അനുവാദം.
ക്ലബ്ബുകൾ, എട്ടുമണിവരെ പ്രവർത്തന അനുമതി.
8, ഇതര സംസ്ഥാന തൊഴിലാളികളുടെ ലിസ്റ്റുകൾ ജൂനിയർ ഹെൽത്ത് ഇഫക്ടറുടെ സഹായത്തോടെ ഏപ്രിൽ 10നകം ജാഗ്രത സമിതിക്ക് കൈമാറൽ.
9, പട്ടികവർഗ്ഗ ഊരു കളിൽ ഊര് മീറ്റിംഗ് വിളിച്ചു കൂട്ടി ട്രൈബൽ ഓഫീസ് സഹായത്തോടെ ബോധവൽക്കരണം.
10, മുന്നറിയിപ്പ് ബോർഡുകൾ അതാത് വാർഡ് ജാഗ്രത സമിതിയുടെ സഹായത്തോടെ സ്ഥാപിക്കൽ.
11, പഞ്ചായത്ത് തല ജാഗ്രത സമിതി നൽകുന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ ഉടൻതന്നെ പോലീസിലേക്കും എക്സൈസ് ഓഫീസിലേക്കും വാർഡ് ജാഗ്രത കമ്മിറ്റികളിലേക്കും വിവരങ്ങൾ ലഭ്യമാക്കൽ.
12, പഞ്ചായത്തിലെ കോട്ടേഴ്‌സുകൾ റൂമുകൾ എന്നിവ വാടകയ്ക്ക് കൊടുക്കുന്നവർ വാടകയ്ക്ക് എടുക്കുന്നവരെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുവാനും താമസക്കാർ അല്ലാത്തവരുടെ പ്രവർത്തനം രേഖപ്പെടുത്താനും അത് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടാൽ നൽകുവാനുമുള്ള തീരുമാനം.
13, ജാഗ്രത സമിതിയിൽ സധൈര്യം പ്രവർത്തിക്കാനുള്ള അവസരം ലഭ്യമാക്കൽ. ഈ മഹാ വിപത്തിനെതിരെ പോരാടുമ്പോൾ ഉണ്ടാകാവുന്ന പ്രയാസങ്ങൾക്ക് ജാഗ്രത സമിതിയുടെ കരുതൽ.
14, അവധിക്കാലത്ത് കുട്ടികളുടെ പോക്കുവരവുകൾ മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് നിർദ്ദേശം നൽകൽ.