Trending

കോഴിക്കോട് കൊലപാതകം; ഷിബിലയെ കൊല്ലാൻ ഉപയോഗിച്ചത് രണ്ട് കത്തികൾ




കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഷിബിലയെ കൊല്ലാൻ ഭർത്താവ് യാസിർ ഉപയോഗിച്ചത് രണ്ട് കത്തികളെന്ന് പൊലീസ്. രക്തം പുരണ്ട രണ്ടു കത്തിയും പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതി യാസിറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം താമരശേരി കോടതിയിൽ ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.

യാസിറിനെ കസ്റ്റഡിയിൽ വാങ്ങാൻ താമരശേരി കോടതിയിൽ അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചതിനുശേഷം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. യാസിറിന്റെ ആക്രമണത്തിൽ കഴുത്തിന് മുറിവേറ്റ ഷിബില കഴിഞ്ഞ ദിവസമാണ് മരിച്ചത്

Post a Comment

Previous Post Next Post