താമരശ്ശേരി: ഈങ്ങാപ്പുഴ കക്കാട് വച്ച് ഭർത്താവ് യാസിർ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ 23 കാരി ഷിബില അവസാന നാൾ വരെ ജോലി ചെയ്തത് താമരശ്ശേരി കാരാടിയിലെ തുണിക്കടയിൽ വെൽക്കം ഗേൾ ആയി.
ഏതാന ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് തുണിക്കടയിൽ ജോലിക്കായി എത്തിയത്, ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് സ്വന്തം വീട്ടിലേക്ക് പോന്ന ഷിബില നിത്യവൃത്തിക്കായി വരുമാനം കണ്ടെത്താനായിട്ടാണ് താമരശ്ശേരിയിലെ കടയിൽ ജോലിയിൽ പ്രവേശിച്ചത്. ഭർത്താവിൻ്റെ പിഡനം സഹിക്കവയ്യാതായതോടെ വേർപിരിയാൻ ആഗ്രഹിച്ച ഷിബില സ്വന്തം കാലിൽ നിൽക്കാനായാണ് ജോലിക്കിറങ്ങിയത്.
മൂന്നു വയസ്സുകാരിയായ മകളുടെയും, മാതാപിതാക്കളുടെയും കൺമുന്നിലിട്ടാണ് യാസിർ ഷിബിലയെ ക്രൂരമായി നിരവധി തവണ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്.
അയൽക്കാരായ ഷിബിലയും, യാസിറും തമ്മിൽ പ്രണയ വിവാഹമായിരുന്നു.
ഷിബിലക്ക് വീട്ടുകാർ മറ്റൊരു വിവാഹം നിശ്ചയിക്കുകയും നിക്കാഹ് കഴിയുകയും ചെയ്തിതിരുന്നു, എന്നാൽ വരൻ നൽകിയ മഹർ അടക്കം തിരികെ നൽകിയാണ് സ്വന്തം വീട്ടുകാരെ പിണക്കി വീടുവിട്ടിറങ്ങിയ ഷിബില യാസിറിനെ വിവാഹം കഴിച്ചത്. തൻ്റെ അഗാതമായ പ്രണയം കൊലക്കത്തിയുടെ രൂപത്തിൽ തൻ്റെ ജീവനെടുക്കുമെന്ന് ഒരിക്കലും ഷിബില പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
യാസിറിൻ്റെ ലഹരി ഉപയോഗം അറിയുന്ന ഷിബിലയുടെ ബന്ധുക്കളും, നാട്ടുകാരും ഷിബിലയെ ഈ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഏറെ ശ്രമിച്ചിരുന്നെങ്കിലു
അതൊന്നും ഉൾക്കൊള്ളാൻ പ്രണയം തലക്ക് പിടിച്ച ഷിബിലക്ക് അന്ന് സാധിച്ചിരുന്നില്ല.
മാതാപിതാക്കളെ ധിക്കരിച്ച് ആപത്തിൽ ചാടുന്ന ഓരോ കുട്ടികൾക്കും ഈ ദുരന്തം ഇനിയെങ്കിലും ഒരു പാഠമാവട്ടെ.