താമരശ്ശേരി : യുവതലമുറയെ വഴി തെറ്റിക്കുന്ന മാഫിയ സംഘങ്ങൾക്കെതിരെ ജനകീയ പ്രതിരോധ നിര ഉയർന്നുവരണമെന്ന് സിപിഐ ദേശീയ കൗൺസിൽ കൗൺസിൽ അംഗം സത്യൻ മൊകേരി ആവശ്യപ്പെട്ടു. 'നമ്മുടെ നാട് നമ്മുടെ യുവത്വം'' 'ലഹരിയെ തകർക്കണം വഴിപിഴക്കാതെ നോക്കണം' എന്ന മുദ്രാവാക്യമുയർത്തി സിപിഐ താമരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .യുവ തലമുറയെ വഴി തെറ്റിക്കുന്ന മാഫിയ സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ ഫൈസൽ എളേറ്റിൽ മുഖ്യപ്രഭാഷണം നടത്തി . സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. പി ഗവാസ് സംസാരിച്ചു. പി ഉല്ലാസ് കുമാർ സ്വാഗതവും കെ ദാമോദരൻ നന്ദിയും പറഞ്ഞു. എ എസ് സുഭീഷ്, എം പി രാഗേഷ്, എൻ രവി , വി കെ അഷ്റഫ്, ടി പി ഗോപാലൻ, ഐബി റജി , എ കെ ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.