താമരശ്ശേരി. നമ്മുടെ നാടിനെയും യുവതലമുറയെയും അതിഭീകരമായ നാശത്തിലേക്ക് നയിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെയുള്ള ധർമ്മസമരം ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് താമരശ്ശേരി മസ്ജിദുന്നൂർ മഹല്ല് ഖത്തീബ് അബ്ദുൽ ലത്തീഫ് കൊടുവള്ളി പറഞ്ഞു. താമരശ്ശേരി ടൗൺ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റാഫീസിനു സമീപം തയ്യാറാക്കിയ ഈദ് ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി കൊണ്ട് സംസാരികുകയായിരുന്നു അദ്ധേഹം.മനുഷ്യ സമൂഹത്തിന് സന്തോഷിക്കുവാനും ആഹ്ളാദിക്കുവാനും ദൈവം നൽകിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താതെ താൽകാലിക സുഖങ്ങൾക്കും കൃതൃമമായ സന്തോഷങ്ങൾക്കും വേണ്ടി ചുറ്റി കറങ്ങുന്നഇന്നത്തെ തലമുറയെ അത്തരം ലഹരിയിൽ നിന്നും രക്ഷിച്ചെടുക്കുവാൻ ഓരോ വിശ്വാസിയും മുന്നോട്ടു വരേണ്ടതാണെന്നും അദ്ധേഹം പറഞ്ഞു. ഗസ്സയിൽ പിറന്ന് വീണ മണ്ണിൻ്റെ സംരക്ഷണത്തിനായി പൊരുതുന്ന ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഡ്യത്തിൻ്റേതു കൂടിയാവണം ഈ പെരുന്നാൾ സുദിനമെന്ന് അദ്ധേഹം ഓർമപ്പെടുത്തി. ഫലസ്തീൻ ജനതക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും ഇമാം പറഞ്ഞു. ലോകത്താകമാനം വ്യാപിച്ചിട്ടുള്ള അപരവൽകരണത്തിനും വിദ്യേഷത്തിനും എതിരെ മുഴുവൻ ജനങ്ങളെയും ചേർത്ത് പിടിക്കുക എന്നുള്ളതും ഈ പെരുന്നാളിൻ്റെ സന്ദേശമാണെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു.പെരുന്നാൾ നമസ്കാരത്തിനു ശേഷം ലഹരിക്കെതിരെ മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാന പ്രകാരമുള്ള പ്രതിഞ്ജയും വിശ്വാസി സമൂഹം രേഖപ്പെടുത്തി.
ലഹരി വിപത്തിനെതിരെയുള്ള ധർമ്മസമരം ഓരോ വിശ്വാസിയുടെയും ബാധ്യത. അബ്ദുൽ ലത്തീഫ്
byWeb Desk
•
0