താമരശ്ശേരി:ചിപ്പിലിത്തോട് - തുഷാരഗിരി റോഡിൽ നെല്ലിമുക്ക് ഇറക്കത്തിൽ കോൺഗ്രീറ്റിന് ആവശ്യമായ മുട്ടും പലകയും കേറ്റി വന്ന ലോറി മറിഞ്ഞ് ഒരാൾ മരിച്ചു, 5
പേർക്ക് പരുക്കേറ്റു.
ആസാം സ്വദേശിയായ ലുക്മാനാണ് മരിച്ചത്.
മൊത്തം 6 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിൻ്റെ അകത്ത് ഉണ്ടായിരുന്ന ഡ്രൈവർ, എഞ്ചിനിയർ എന്നിവർക്ക് പരുക്ക് നിസാരമാണ്, മുകളിൽ ഇരുന്ന് യാത്ര ചെയ്ത ഇതര സംസ്ഥനക്കാരായ മറ്റ് മൂന്നു പേർക്ക് സാരമായി പരുക്കുണ്ട്
നിയന്ത്രണം വിട്ട ലോറി മതിൽ കയറി മറിഞ്ഞ ശേഷം നിവർന്നു നിൽക്കുകയായിരുന്നു.