പുതുപ്പാടി: മലയോര മേഖലയിലെ പ്രശസ്ത ഖുർആൻ കോളേജായ ദാറുത്തഖ്‌വയുടെ അഞ്ചാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി.ഹൗസ് ക്യാമ്പയിൻ,ലഘുലേഖ വിതരണം,മഹല്ല് ക്രോഡീകരണം,വിദ്യാർത്ഥി യുവജന കൂട്ടായ്മകൾ തുടങ്ങി വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു.
യോഗത്തിൽ മുഹമ്മദ് ബാഖവി അൽ ഹൈത്തമി അധ്യക്ഷത വഹിച്ചു.മജീദ് ഹാജി കണലാട്,ടി കെ ഹംസ ഹാജി , പി എം മുഹമ്മദ് ഹാജി, ടി കെ സുഹൈൽ , സ്വാലിഹ് നിസാമി, ഒതയോത്ത് അഷ്റഫ്,എൻ സി സത്താർ,അഹ്മദ് കുട്ടി പൂലോട്,ഹക്കീംനൂറാം തോട് ,കെഎം ബഷീർ,ഇബ്രാഹിം തട്ടൂർ,ബിലാൽ ഫൈസി,സലിം കലവറ എന്നിവർ സംസാരിച്ചു
ജനറൽ സെക്രട്ടറി പി കെ അബ്ദുൽ കഹാർ സ്വാഗതവും ബഷീർ മണൽവയൽ നന്ദിയും പറഞ്ഞു