താമരശ്ശേരി: വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ് കൊല്ലപ്പെട്ട ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസിന്റെ വീട് മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശിച്ചു.
ഇന്ന് ഉച്ചക് 12 മണിക് ആണ് മന്ത്രി ഷഹബാസിന്റെ വീട് സന്ദർശിച്ചത്. ഷഹബാസിൻ്റെ വീട്ടിലെത്തിയ മന്ത്രി എ കെ ശശീന്ദ്രൻ ഷഹബാസിന്റെ മരണത്തിൽ മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ ഉണ്ടെങ്കിൽ ജില്ലയിൽ നിന്നുള്ള മന്ത്രി എന്ന നിലയിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾക്കിടയിലെ സംഘർഷവും ലഹരിയുടെ ഉപയോഗവും വലിയ സാമൂഹിക പ്രശ്നമായി മാറുന്നുണ്ട്. കനത്ത ശിക്ഷ നടപടികളിലൂടെയും സാമൂഹിക ബോധവത്കരണത്തിലൂടെയും പരിഹാരം കാണണമെന്നും ഈ സാമൂഹിക വിപത്തിനെതിരെ ഒറ്റകെട്ടായി സമൂഹം ഉണ്ടാവണമെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
കൊല്ലപ്പെട്ട ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസിന്റെ വീട് മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശിച്ചു.
ഇന്ന് ഉച്ചക് 12 മണിക് ആണ് മന്ത്രി ഷഹബാസിന്റെ വീട് സന്ദർശിച്ചത്. ഷഹബാസിൻ്റെ വീട്ടിലെത്തിയ മന്ത്രി എ കെ ശശീന്ദ്രൻ ഷഹബാസിന്റെ മരണത്തിൽ മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ ഉണ്ടെങ്കിൽ ജില്ലയിൽ നിന്നുള്ള മന്ത്രി എന്ന നിലയിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾക്കിടയിലെ സംഘർഷവും ലഹരിയുടെ ഉപയോഗവും വലിയ സാമൂഹിക പ്രശ്നമായി മാറുന്നുണ്ട്. കനത്ത ശിക്ഷ നടപടികളിലൂടെയും സാമൂഹിക ബോധവത്കരണത്തിലൂടെയും പരിഹാരം കാണണമെന്നും ഈ സാമൂഹിക വിപത്തിനെതിരെ ഒറ്റകെട്ടായി സമൂഹം ഉണ്ടാവണമെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

ഫെബ്രുവരി 28 നാണു താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞു വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഷഹബാസ് മരിച്ചു. സംഭവത്തിൽ ഇതിനകം ആറ് വിദ്യാർഥികൾ പിടിയിലായിട്ടുണ്ട്