Trending

ലഹരിക്കെതിരെ കൂട്ടയോട്ടം.




താമരശ്ശേരി:
യുവജനങ്ങൾക്കിയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അക്രമങ്ങൾക്കുമെതിരെ സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഐ.എച്ച്.ആർ.ഡി യുടെ നേതൃത്വത്തിൽ കേരളത്തിലുട നീളം "സ്നേഹത്തോൺ - Run Away from Drugs" - കൂട്ടയോട്ടവും, സ്നേഹമതിലും, സ്നേഹ സംഗമവും നടന്നു. താമരശ്ശേരിയിൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൻ്റെ നേതൃത്വത്തിൽ പുതിയ ബസ്റ്റാൻ്റിനു സമീപത്തുനിന്ന് തുടങ്ങിയ കൂട്ടയോട്ടം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അരവിന്ദൻ ഫ്ളാഗ് ഓഫ് ചെയ്‌തു. ചടങ്ങിൽ ഖദീജ സത്താർ, ജോസഫ് മാത്യു, ഡോ. രാധിക. കെ.എം. എന്നിവർ സംസാരിച്ചു. കൂട്ടയോട്ടത്തിന് ശേഷം താമരശ്ശേരി ടൗണിൽ വിദ്യാർത്ഥികൾ സ്നേഹമതിൽ തീർത്തു. തുടർന്ന് ഐ.എച്ച്.ആർ.ഡി കോളേജ് അങ്കണത്തിൽ നടന്ന സ്നേഹ സംഗമത്തിൽ സിവിൽ എക്സൈസ് ഓഫീസർ  അതുൽ ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യഫലങ്ങ ളെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവാദിച്ചു. തുടർന്ന് ഏവരും ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി.

Post a Comment

Previous Post Next Post