കോടഞ്ചേരി : കോഴിക്കോട് ജില്ലയിൽ പുതിയ കോഴി അറവ് മാലിന്യ സംസ്കരണ പ്ലാൻ്റുകൾ അനുവദിക്കരുതെന്ന് കേരള ഹൈക്കോടതിയിൽ നിന്നും കട്ടിപ്പാറ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഫ്രഷ്കട്ട് എന്ന കോഴി അറവ് മാലിന്യ പ്ലാൻ്റിൻ്റെ റിട്ട് പെറ്റീഷന്മേൽ നേടിയ ഇടക്കാല വിധി കളക്ടർ ഉൾപ്പെടെയുള്ള എതിർ സത്യവാങ്ങ്മൂലം തള്ളിയ സാഹചര്യത്തിൽ അടിയന്തിരമായി കോഴിക്കോട് ജില്ലയിൽ പുതിയ കോഴി അറവ് മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങൾ അനുവദിച്ച് ജില്ലയിലെ അറവ് മാലിന്യങ്ങൾ വികേന്ദ്രീകൃതമായി സംസ്ക്കരിക്കാൻ ജില്ലാ ഭരണകൂടം ഉടൻ നടപടിയെടുക്കണമെന്ന് സി.പി.ഐ.എം കോടഞ്ചേരി ലോക്കൽ കമ്മറ്റി അധികാരികളോട് ആവശ്യപ്പെട്ടു.
യോഗത്തിൽ സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗം ടി. വിശ്വനാഥൻ, ഏരിയ സെക്രട്ടറി വി.കെ വിനോദ്, ഏരിയാ കമ്മറ്റി അംഗങ്ങളായ ജോർജ്കുട്ടി വിളക്കുന്നേൽ, ഷിജി ആൻ്റണി, ലോക്കൽ കമ്മറ്റി അംഗം ഷിബു പുതിയേടത്ത്, എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി.ജി സാബു സ്വാഗതം പറഞ്ഞ യോഗത്തിൽ എ.എം. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു.*