താമരശ്ശേരി: താമരശ്ശേരി ഓമശ്ശേരി റോഡിൽ മുടൂർ വളവിൽ പിക്കപ്പ് വാൻ കാറിലിടിച്ച് അപകടം. ഓമശ്ശേരി ഭാഗത്തു നിന്നും വരികയായിരുന്ന പിക്കപ്പ് ടിപ്പർ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നു രാവിലെയായിരുന്നു അപകടം.