ദേശീയപാത 766 ൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട്ടിൽ നിയന്ത്രണം വിട്ട കാർ റോഡിൻ്റെ എതിർ ദിശയിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് പല തവണ മറിഞ്ഞ് വീണ്ടും റോഡിൻ്റെ മറുഭാഗത്തെത്തി.അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവെ എതിർദിശയിൽ നിന്നും കാർ നേരെ വന്ന അവസരത്തിൽ പെട്ടന്ന് വെട്ടിച്ചപ്പോഴാണ് പോസ്റ്റിന് ഇടിച്ചത്.
അപകടത്തിൽ കാറോടിച്ച ഡ്രൈവർ മാനന്തവാടി സ്വദേശി ഷെർ ബിന് പരുക്കേറ്റു.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും, താമരശ്ശേരി ട്രാഫിക് പോലീസും സ്ഥലത്തെത്തി. വൈദ്യുതി കമ്പികൾ റോഡിലേക്ക് തൂങ്ങി കിടക്കുന്നതിനാൽ ദേശീയ പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. താമരശ്ശേരി പട്ടണത്തിലേക്കുള്ള വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. രാത്രി 10 മണിയോടെയായിരുന്നു അപകടം.