ശാരീരിക മർദ്ദനത്തിലുപരി ഇതാണ് വിവാഹമോചന തീരുമാനത്തിലെക്ക് ഷിബിലയെ നയിച്ചത്.
കഴിഞ്ഞ മാസം ഇരുപത്തി എട്ടാം തിയ്യതി താമരശ്ശേരി പോലീസിൽ പരാതി നൽകിയ ശേഷം ഷിബിലയേയും, യാസിറിനേയും സ്റ്റേഷനിൽ വിളിച്ചു വരുത്തി സംസാരിച്ചിരുന്നു, ഷിബിലയെ കൂടെ കൊണ്ടുപോകാമെന്നാണ് യാസിർ നിലപാട് എടുത്തിരുന്നത് എന്നാൽ ഇതിൽ എന്തോ പന്തികേട് ഷിബില മണത്തറിഞ്ഞിരുന്നു.
പോലീസിൻ്റെ മുന്നിൽ കണ്ണുനീർ ഒലിപ്പിച്ചു കൊണ്ട് ഷിബില പറഞ്ഞത് ഞാൻ ഒരിക്കലും യാസിറിൻ്റെ കൂടെ പോകാൻ ഇഷ്ടപ്പെടുന്നില്ല, അതിനായി നിർബന്ധിക്കരുത് എന്നാണ്.
സ്റ്റേഷനിൽ എത്തിയ മുതൽ പുറത്തിറങ്ങും വരെ കണ്ണു നിറഞ്ഞ നിലയിലായിരുന്നു ഷിബിലയെ കാണാനിടയായത്.
ഇതേ തുടർന്ന് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ശേഷം കാര്യങ്ങൾ തിരക്കിയ സാമൂഹ്യപ്രവർത്തകയോട് ഷാബില കാര്യങ്ങൾ വെളിപ്പെടുത്തി.
താൻ ഏറ്റവും കൂടുതൽ പീഡനമനുഭവിക്കുന്നത് കിടപ്പറയിലാണെന്നാണ് ഷിബിലയുടെ വെളിപ്പെടുത്തൽ.
ലഹരിക്ക് അടിമപ്പെട്ടാണ് ലൈംഗിക വൈകൃതത്തിലേക്ക് ഭർത്താവ് തിരിയുന്നത്. ഇത് തനിക്ക് താങ്ങാനാവുന്നതിലും അപ്പുറത്താണ്, ഈ തിരിച്ചറിവിനെ തുടർന്നാണ് പോലീസിൽ പരാതിയുമായി ഷിബില എത്തിയത്.
യാസാറിന് ഒപ്പം പോകില്ല എന്ന നിലപാടിൽ ഷിബിലയും, കൂടെ പോരണമെന്ന് യാസിറും നിലപാട് എടുത്തതോടെ ഒന്നിച്ചു വിടാനുള്ള സാധ്യത അടഞ്ഞു, ഇതേ തുടർന്ന് ഒരു മാസം ഷിബില സ്വന്തം വീട്ടിൽ നിൽക്കട്ടെയെന്നും അതു കഴിഞ്ഞ് തുടർന്നുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നും ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ തീരുമാനിച്ചാണ് സ്റ്റേഷനിൽ നിന്നും തിരികെ പോയത്.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഷിബിലയുടെ വീട്ടിലെത്തിയ യാസിർ ഷിബിലയെ ക്രൂരമായി, മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് കുത്തിക്കൊന്നത്.
സ്വന്തം വീട്ടുകാരുടെ എതിർപ്പ് മറികടന്നും, നിശ്ചയിച്ച് നിക്കാഹ് നടത്തിയെ വരനെ വേണ്ടായെന്നു പറഞ്ഞുമായിരുന്നു ഷിബില യാസിറിനൊപ്പം ഇറങ്ങി തിരിച്ചത്.
.