Trending

താമരശ്ശേരിയിൽ "പെരുന്നാളൂട്ട് " നടത്തി.




താമരശ്ശേരി: കാരാടി മഹല്ലു കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കും, ഇതര സമുദായ സഹോദരങ്ങൾക്കും പെരുന്നാളൂട്ട് നടന്നി.

മഹല്ലിലെ വിവിധ വീടുകളിൽ നിന്നും എത്തിച്ച ബിരിയാണി, മന്തി, ഫ്രൈഡ് റൈസ് തുടങ്ങിയ വിഭവങ്ങളാണ് വിതരണം ചെയ്തത്.തുടർച്ചയായി മൂന്നാം വർഷമാണ് മഹല്ലിലെ യുവാക്കൾ മുൻകൈയെടുത്ത് പരിപാടി സംഘടിപ്പിക്കുന്നത്. ഓരോ വീട്ടിലും സംഘാടകർ മുൻകൂട്ടി എത്തിച്ച പാത്രങ്ങളിൽ തങ്ങളുടെ വീടു
കളിൽ ഉണ്ടാക്കുന്ന വിഭവങ്ങളുടെ ഒരു പങ്ക് മാറ്റിവെച്ചാണ് മഹല്ലു നിവാസികൾ പങ്കാളികളാവുന്നത്.  
ഭക്ഷണ വിതരണ 
ഉദ്ഘാടനം മഹല്ലിലെ മുതിർന്ന കാരണവർ സി വി അബ്ദുറഹ്മാൻകുട്ടിഹാജി  നീലഞ്ചേരി സുകുമാരന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.

കമ്മിറ്റി ഭാരവാഹികൾ, സാലി കാരാടി,  സദക്കത്തുള്ള,  ആസാദ്കാരാടി, സി എം മുഹമ്മദ് , സുഹൈൽ കാരാടി, ഹാരിസ് സികെ, തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post