Trending

പണം മുൻകൂട്ടി അടച്ചെങ്കിൽ മാത്രമേ ആമ്പുലൻസ് പുറപ്പെടുകയുള്ളൂ;ജീവനായി കേഴുമ്പോൾ താലൂക്ക് ആശുപത്രി അധികൃതർ ക്രൂരത കാണിക്കരുത്.




താമരശ്ശേരി: അപകടത്തിൽപ്പെട്ട് സാരമായി പരുക്കേറ്റ് ജീവനായി കേഴുന്നവരോട് പണം അടച്ചാൽ മാത്രമേ ആമ്പുലൻസ് പുറപ്പെടുകയുള്ളൂ എന്ന് പറഞ്ഞ് ക്രൂരത കാണിക്കരുത്.

 താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും ഇന്നു പുലർച്ചെ കണ്ട കാഴ്ചയാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ കാരണം.

ഇന്നു പുലർച്ചെ അമ്പായത്തോട് വെച്ച് KSRTC സ്വിഫ്റ്റ് ബസ് ഇടിച്ച് പരുക്കേറ്റവരെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആയിരുന്നു എത്തിച്ചിരുന്നത്, പരുക്ക് സാരമായതിനെ തുടർന്ന് മൂന്നു പേരെയും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡ്യൂട്ടി ഡോക്ടർ നിർദ്ദേശം നൽകി.

രണ്ടു പേർക്കായി 108 ആമ്പുലൻസുകൾ തികച്ചും സൗജനമായി എത്തി.മൂന്നാമത്തെയാൾ ആശ്രയിച്ചത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ആമ്പുലൻസ് ആയിരുന്നു, ആമ്പുലൻസ് പുറപ്പെടണമെങ്കിൽ കോഴിക്കോട് വരെയുള്ള ചാർജ്ജ് മുൻകൂട്ടി അടച്ച് ബിൽ വാങ്ങിക്കണമെന്ന് കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരി അറിയിച്ചു.( ഇവരെ ഞാൻ കുറ്റപ്പെടുത്തില്ല, കാരണം ഇവർക്ക് കിട്ടിയ നിർദ്ദേശപ്രകാരമാണ് അത് പറഞ്ഞിട്ടുണ്ടാവുക ) പരുക്കേറ്റയാളുടെ കൈവശം പേഴ്സ് ഇല്ല, ഫോണിൻ്റെ ഡിസ്പ്ലേ പൊട്ടി, സ്ഥലമാണെങ്കിൽ എടവണ്ണപ്പാറ, സമയം പുലർച്ചെ 5.30, ഈ സമയത്ത് എവിടെ നിന്ന് പണമെത്തിക്കും.


പരുക്കേറ്റയാളുടെ ഭാഗ്യം കൊണ്ട് ഇയാളെ  അപകട സ്ഥലത്തു നിന്നും ആശുത്രിയിൽ എത്തിച്ചയാൾ ബിൽ അടക്കാൻ തയ്യാറായി, എന്നാൽ അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്ന എല്ലാവർക്കും ഇത് സാധിച്ചെന്ന് വരില്ല.

അതിനാൽ ഇത്തരം കണ്ണിൽ ചോരയില്ലാത്ത നിർദ്ദേശം ജീവനക്കാർക്ക് നൽകിയവർ ആരായാലും ഉടൻ തിരുത്താൻ തയ്യാറാവണം.

ആബുലൻസിനെ ആശ്രയിക്കുന്നവർ ടൂർ പോകാനല്ല, ജീവൻ തിരിച്ചു കിട്ടാണ് മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നത് എന്ന സാമാന്യയുക്തി വേണം, ഇനി പണം കിട്ടിയില്ലെങ്കിൽ ആശുപത്രി വികസന സമിതി ഫണ്ടിൽനിന്നോ, അല്ലെങ്കിൽ പന്നീട് ബന്ധുക്കളോടോ അല്ലെങ്കിൽ ജീവകാരുണ്യ പ്രവർത്തകരോടോ സഹായം തേടിനമുക്ക് വാങ്ങിയെടുക്കാം. 

Post a Comment

Previous Post Next Post