Trending

താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടണമെന്ന് ഡി.ഇ.ഒയുടെ നിർദേശം





താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടണമെന്ന് ഡി.ഇ.ഒയുടെ നിർദേശം


താമരശ്ശേരി: എളേറ്റിൽ എം.ജെ.
ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) വിദ്യാർഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട പശ്ചാത്ത ലത്തിൽ താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്ററുകൾ അട ച്ചുപൂട്ടാനുള്ള നടപടിക്ക് ഡി.ഇ.ഒ യുടെ നിർദേശം.

പഞ്ചായത്തീരാജ് ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകൾ അടിയന്തരമായി അടച്ചുപൂട്ടാനാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഡി.ഇ കത്തയച്ചത്.

 പല സ്ഥാപനങ്ങ ളും നാഥനില്ലാതെ പ്രവർത്തിക്കു ന്നവയാണെന്നും വിദ്യാർഥികൾ ക്കും രക്ഷിതാക്കൾക്കും അവിടെ യുള്ള അരക്ഷിതാവസ്ഥ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും എത്ര യും വേഗം അനധികൃതമായി പ്രവർത്തിക്കുന്ന ട്യൂട്ടോറിയൽ സെൻ്ററുകൾ അടച്ചു പൂട്ടാൻ പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് കത്തിലുള്ളത്.

Post a Comment

Previous Post Next Post