Trending

താമരശ്ശേരി കോട്ടയിൽ ഉത്സവത്തിന് കൊടിയേറി.



താമരശ്ശേരി: താമരശ്ശേരി കോട്ടയിൽ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്  കൊടിയേറി. ഇന്ന് വൈകുന്നേരം 7 മണിക്ക് നടന്ന പൂജാദികർമ്മങ്ങൾക്ക് ശേഷം തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ പാടേരി നാരായണൻ നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് അത്താഴ പൂജ, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്, സംഗീതം ഗുരുകുലം  അവതരിപ്പിച്ച ഗാനസുധ തുടങ്ങിയ പരിപാടികൾ നടന്നു. 
    പരിപാടികൾക്ക് മേൽശാന്തിമാരായ  കരുവാറ്റ ഇല്ലം ബാബു നമ്പൂതിരി, കല്ലൂർ ഇല്ലം വാസുദേവൻ നമ്പൂതിരി, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ബാലകൃഷ്ണൻ കോട്ടക്കുന്ന്,സെക്രട്ടറി ശ്രീധരൻ മേലെപ്പാത്ത്, ആഘോഷ കമ്മിറ്റി ചെയർമാൻ രമേശ്ബാബു തുവ്വക്കുന്നുമ്മൽ, ജനറൽ കൺവീനർ സുധീഷ് ശ്രീകല, ട്രഷറർ ഷിജിത്ത് കുന്നും പുറത്ത് എന്നിവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post