താമരശ്ശേരി: ഇന്നലെ വൈകുന്നേരം താമരശ്ശേരി കുടുക്കിൽ ഉമ്മരം അരേറ്റക്കുന്നിൽ സ്വന്തം വീട്ടിൽ വെച്ച് മതാവാടക്കമുള്ള വീട്ടുകാരോട് അക്രമാസക്തനായതിനെ തുടർന്ന് നാട്ടുകാർ ഓടി എത്തുകയും, പിന്നിട് പോലീസിൽ ഏൽപ്പിക്കുകയും ചെയ്ത അരറ്റക്കുന്ന് ഫായിസിൻ്റെ വയറ്റിൽ MDMA കണ്ടെത്തിയതായി സൂചന.
പോലീസ് എത്തുന്ന അവസരത്തിൽ കൈയിൽ ഉണ്ടായിരുന്ന MDMAപാക്കറ്റ് വിഴുങ്ങിയതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു.
ഉടൻ തന്നെ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നാലു ദിവസം മുമ്പാണ് ഫായിസ് വിദേശത്ത് നിന്നും നാട്ടിൽ എത്തിയത്.
വീട്ടിൽ മാതാവും സഹോദരനും, രണ്ടു സഹോദരിമാരും, സഹോദരിയുടെ കൈകുഞ്ഞുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മാതാവ് അടക്കമുള്ളവരെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.