താമരശ്ശേരിയിൽ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് മരിച്ച പത്താം ക്ലാസുകാരൻ മുഹമ്മദ് ഷഹബാസിന്റെ വീട്ടിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി എം ഉമ്മർ മാസ്റ്റർ, ജനറൽ സെക്രട്ടറി കെ കെ ഖാദർ, എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു, എം. നസീഫ്,പി.എസ് മുഹമ്മദലി,റഫീഖ് കൂടത്തായി,പി.പി ഗഫൂർ,എം.ടി അയൂബ്,കെ ടി റഹൂഫ്, ഷംസീർ എsവലം,സമദ് കോരങ്ങാട്,നിയാസ് ഇല്ലിപ്പറമ്പ്,നോനി ഷൗക്കത്ത്,ഷാജിർ .ഒ എന്നിവർ തങ്ങളോടപ്പം ഉണ്ടായിരിന്നു.
ഫോട്ടോ : താമരശേരി ശഹബാസിന്റെ വീട്ടിലെത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പിതാവിനെ ആശ്വസിപ്പിക്കുന്നു. വി എം ഉമ്മർ മാസ്റ്റർ, എം നസീഫ്, പി വി അഹമ്മദ് സാജു സമീപം
ഷഹബാസിന്റെ കൊലപാതകം
മുഴുവൻ പ്രതികളെയും പിടികൂടണം : വി.എം ഉമ്മർ മാസ്റ്റർ
താമരശ്ശേരി : എളേറ്റിൽ എം.ജെ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി താമരശ്ശേരി സ്വദേശി മുഹമ്മദ് ഷഹബാസിന്റെ കൊലപാതക വാർത്തക്ക് നടുക്കത്തോടെയാണ് സമൂഹം കാതോർത്തത്. അത്തരം കുറ്റകൃത്യങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എം ഉമ്മർ മാസ്റ്റർ ആവശ്യപ്പെട്ടു. സർക്കാർ നടപടികളോടൊപ്പം രക്ഷിതാക്കളും അധ്യാപകരും പൊതുപ്രവർത്തകരും കൂടുതൽ ജാഗ്രതയോടെ സ്കൂൾ പരിസരങ്ങളിൽ ഇടപെടേണ്ടത് അനിവാര്യമാണ്. പ്രതികളായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ പലരുടെയും ക്വട്ടേഷൻ - രാഷ്ട്രീയ ബന്ധങ്ങൾ കേസന്വേഷണത്തെ സ്വാധീനിക്കുമെന്ന് പരക്കെ ആക്ഷേപമുയരുന്നുണ്ട്. ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ കുട്ടികളുടെ അക്രമി സംഘത്തിന് പുറത്ത് നിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ വിധേയമാക്കണം. കേസന്വേഷണം തൃപ്തികരമല്ലെന്ന് ഷഹബാസിന്റെ പിതാവ് തന്നെ പറഞ്ഞ സാഹചര്യത്തിൽ കുറ്റമറ്റ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.