കൂടത്തായി : ആയിരക്കണക്കിന് ആളുകളുടെ ജീവവായുവും ശുദ്ദജലവും മലീമസമാക്കിയ ഫ്രഷ് കട്ട് അറവുമലിന്യ സംസ്‌കരണ കമ്പനിക്കെതിരെ നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കൂടത്തായി എഡ്യൂ പാർക്ക് ഇന്റർനാഷണൽ സ്‌കൂളിലെ കുട്ടികളും, അധ്യാപകരും സമരപന്തലിൽ എത്തി.
തുടർന്നു നടന്ന ഐക്യദാർഢ്യ പ്രഖ്യാപന ചടങ്ങിൽ സമരസമിതി കൺവീനർ പുഷ്‌പൻ നന്ദൻസ് അധ്യക്ഷത വഹിച്ചു. എഡ്യു പാർക്ക് ഹിൽവ്യൂ സ്‌കൂളിലെ അധ്യാപകൻ സുജിത് താമരശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഹമീദ്, ബബിത, മെമ്പർമാരായ ഷംസിദ ഷാഫി, ഷീജാ ബാബു വി.കെ. ഇമ്പിച്ചി മോയി, ബാലകൃഷ്‌ണൻ പുല്ലങ്ങോട്, ഷരീഫ് പി.കെ. എന്നിവർ സംസാരിച്ചു.
മീഡിയ വിംങ്ങ് കൺവീനർ സത്താർ പുറായിൽ സ്വാഗതവും സമരസമിതിജോ : കൺവീനർ അജ്‌മൽ നന്ദിയും പറഞ്ഞു.