കുന്നിക്കൽ റെസിഡൻസ് അസോസിയേഷൻ താമരശ്ശേരി മുഴുവൻ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചു സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. അസോസിയേഷൻ പരിധിയിലുള്ള മുഴുവൻ കുടുംബങ്ങളിൽ നിന്നും നൂറുകണക്കിനാളുകൾ പരിപാടിയിൽ നിറ സാന്നിധ്യമായി. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുമിച്ചു പങ്കെടുത്ത ഇഫ്താർ സഹോദര്യത്തിന്റെ മറ്റൊരേടുകൂടി
കൂട്ടിച്ചേർത്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീമതി ഫാസില കമാലിന്റെ ഗൃഹാങ്ക ണത്തിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ഷബ്‌ന, പ്രസിഡന്റ് ലിജിന, Dr.റഷീദ്, പ്രവീണ,സുധി സായികുമാർ, വിനോദ്, ശിവദാസ്, മജീദ് എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ജലനിധിപൈപ്പിടലിലൂടെ താറുമാറായ റോഡുകളുടെ റിപ്പയർ എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ പഞ്ചായത്തിൽ നിവേദനം നൽകാൻ തീരുമാനിച്ചു.