സിന്തറ്റിക് - രാസ ലഹരി
വ്യാപനത്തിനും വർദ്ധിച്ച് വരുന്ന അക്രമങ്ങൾക്കുമെതിരെ DYFI ഈങ്ങാപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
പാരിഷ് ഹാളിന് പരിസരത്ത് നിന്ന് ആരംഭിച്ച പന്തം കൊളുത്തി പ്രകടനം ഈങ്ങാപ്പുഴ അങ്ങാടിയിൽ സമാപിച്ചു. DYFI ജില്ല കമ്മിറ്റി അംഗം ടി. മഹ്‌റൂഫ് ഉൽഘടനം ചെയ്തു ജില്ലാ കമ്മിറ്റി അംഗം സിറാജ്, ലോക്കൽ സെക്രട്ടറി ബേബി എൻ. സി എന്നിവർ സംസാരിച്ചു ഈങ്ങാപ്പുഴ മേഖല സെക്രട്ടറി സാലിഫ്. കെ. എ ,ശ്രുതിൻ ചന്ദ്രൻ, ജിതിൻ ബെന്നി, ഡെന്നി വർഗീസ്, അനു അബ്രഹാം, റസൽ തുടങ്ങിയവർ നേതൃത്വം നൽകി.