ലഹരിയ്‌ക്ക് എത്തിരെ ജനകീയ യുദ്ധത്തിൽ പങ്കാളികളാവുകയെന്ന മുദ്രവാക്യമുയർത്തി ഡിവൈഎഫ്ഐ താമരശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴയിൽ ജനകീയ മനുഷ്യചങ്ങല സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്‌ഘാടനം ചെയ്തതു. ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് സിറാജ് അധ്യക്ഷനായി. ജില്ലാപ്രസിഡന്റ് എൽ ജി ലിജീഷ്,സംസ്ഥാനകമ്മിറ്റിയംഗം ദിപുപ്രേംനാഥ്, സിപിഐ എം എരിയാ സെക്രട്ടറി കെ ബാബു
അയന പി കെ, സ്വാതി പി ടി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ടി മഹറൂഫ് സ്വാഗതവും
എം. കെ. ഷെബിൻലാൽ നന്ദിയും പറഞ്ഞു.