താമരശ്ശേരി: ഷാനിദിൻ്റെ ജീവർ രക്ഷിക്കാൻ പോലീസ് പരമാവധി ശ്രമിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പേരാമ്പ്ര ഡിവൈഎസ്പി പറഞ്ഞു.
പോലീസിനെ കണ്ട് എം ഡി എം എ വിഴുങ്ങിയതിനെ തുടർന്ന് ഇന്നലെയാണ് ഷാനിദ്മരണപ്പെട്ടത്.
മൈക്കാവ് കരിമ്പാലൻകുന്ന് താമസിക്കാരനായ ഷാനിദ് താമരശ്ശേരി അമ്പായത്തോടുള്ള ബന്ധുവീട്ടിലാണ് ഉണ്ടാവാറുള്ളത്.
പോസ്റ്റ്മോമോർട്ടത്തിൽ
ഷാനിദിൻ്റെ വയറ്റിൽ നിന്നും
എം ഡി എം എ യും,
കഞ്ചാവും കണ്ടെത്തിയിരുന്നു.
അമിത ലഹരി മരുന്ന് ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.
താമരശേരി അമ്പായത്തോട്ടിൽ വെള്ളിയാഴ്ച്ച പോലീസിന്റെ ലഹരി വേട്ടക്കിടിയിലാണ് പോലീസിനെ കണ്ട ഷാനിദ് രാസ ലഹരി പാക്കറ്റുകളും, കഞ്ചാവും വിഴുങ്ങിയത്.
ഇന്നു നടന്ന പോസ്റ്റ്മോർട്ടത്തിലാണ് വയറ്റിൽ കവറുകൾ കണ്ടെത്തിയത്.
ഒരു പാക്കറ്റിൽ 9 ഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത് .
രാസ ലഹരി എന്ന് സംശയിക്കുന്ന പാക്കറ്റിൽ നിന്ന് ലഹരി വസ്തുകൾ ആന്തരാവയങ്ങളിലേക്ക് പടർന്നിരുന്നു.ഇതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പേരാമ്പ്ര ഡിവൈഎസ്പി ലതീഷ് പറഞ്ഞു.
ഷാനിദിൻ്റെ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പോലീസ് നടത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇയാൾ വിഴുങ്ങിയത് രണ്ട് പായ്‌കറ്റുകളെന്ന് കണ്ടെത്തിയിരുന്നു. ഒരു പാക്കറ്റ് എംഡി എം.എ യും ഒരു പാക്കറ്റിൽ കഞ്ചാവും ആണെന്നായിരുന്നു പ്രാഥമിക സ്കാനിങ് റിപ്പോർട്ട്.
കഞ്ചാവ് വിഴുങ്ങിയിട്ടുണ്ടെന്ന് പോലീസിനോട് ഷാനിദ് പറഞ്ഞിരുന്നു.താമരശ്ശേരി തഹസിൽദാർ , കുന്നമംഗലം മജിസ്ട്രേട്ട് ,പേരാമ്പ്ര ഡിവൈഎസ്പി എന്നിവരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്.
പോസ്റ്റ്മോർട്ടത്തിനുശേഷം 'മൃതദേഹം ഒരു മണിയോടെ ബന്ധുക്കൾക്ക് കൈമാറി.
സംസ്കാരം
മൈക്കാവ് കരിമ്പാലക്കുന്ന് ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.