താമരശ്ശേരി:പോലീസിനെക്കണ്ട് കൈയിലുള്ള പൊതി വിഴുങ്ങി ഓടാൻ ശ്രമിച്ച യുവാവിനെ പിടികൂടി, മെഡിക്കൽ കോളേജിൽ എത്തിച്ച് പരിശോധിച്ചപ്പോൾ വയറ്റിൽ വെള്ളത്തരികൾ ഉള്ള രണ്ടു കവറുകൾ.എൻഡോസ്കോപ്പി പരിശോധനയിലാണ് വയറ്റിൽ കറുകൾ കണ്ടെത്തിയത്.
വയറ്റുള്ളത് MDMA ആണെന്ന് ഉറപ്പുള്ളതിനാൽ പോലീസ് കേസെടുത്തു. സർജറി നടത്തി കവറുകൾ പുറത്തെടുക്കാനുള്ള ശ്രത്തിലാണ് പോലീസ്.
മൈക്കാവ് കരിമ്പാലക്കുന്ന് താമസക്കാരനായ ഇയ്യാടൻ ഷാനിദ് എന്ന യുവാവാണ് MDMA പാക്കറ്റ് വിഴുങ്ങിയത്.
ഇയാളുടെ മാതാവിൻ്റെ താമരശ്ശേരി അമ്പായത്തോട് മേലെ പള്ളിക്ക് സമീപമാണ്. മിക്ക ദിവസങ്ങളിലും ഷാനിദ് ഇവിടെയാണ് തങ്ങാറുള്ളത്.
വെള്ളിയാഴ്ച രാവിലെ 9.15 ഓടെയായിരുന്നു ഇയാൾ പോലീസ് പിടിയിലായത്.ഇയാൾക്കെതിരെ പോലീസ് NDPS വകുപ്പുകൾ ചേർത്ത് കേസെടുത്തു.