Trending

വിൽപ്പനക്കായി സൂക്ഷിച്ച MDMA സഹിതം രണ്ടു പേർ പോലീസ് പിടിയിൽ


താമരശ്ശേരി: വിൽപ്പനക്കായി സൂക്ഷിച്ച എംഡിഎംഎ സഹിതം രണ്ടു പേരെ താമരശ്ശേരി പോലീസ് പിടികൂടി.

അമ്പായത്തോട് മലയിൽ അൻഷിദ് എ ആർ (26), പരപ്പൻ പൊയിൽ ആശാരിക്കണ്ടി എ കെ റഷീദ് (42) എന്നിവരെയാണ്  0.80 ഗ്രാം എംഡി എം എ യുമായി പോലീസ് പിടികൂടിയത്, KL57 Q 8266 നമ്പർ സ്കൂട്ടറി  ഇവർ കോളിക്കൽ ഭാഗത്ത് ലഹരി വസ്തുവിൽപ്പനക്കായി എത്തിയപ്പോഴാണ് പിടിയിലായത്.  താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

 കോളിക്കൽ


ഇന്ന് 19.03.2025 തീയതി 02.45 മണിക്ക് കോളിക്കൽ എന്ന സ്ഥലത്ത് വെച്ച് KL.57.Q.8266 നമ്പർ സ്കൂട്ടറിൽ 1, 2 പ്രതികൾ മാരക മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട 0.80 ഗ്രാം MDMA വില്പനക്കായി കൈവശം സൂക്ഷിച്ചത് അന്യായക്കാരനാൽ കാണപ്പെട്ടതിൽ പ്രതികളെ അറസ്റ്റ് ചെയ്ത് മുതലുകൾ ബന്തവസ്സിൽ എടുത്തു എന്നും മറ്റും.

Post a Comment

Previous Post Next Post