ഓമശ്ശേരി: ഓമശ്ശേരി പുത്തൂർ ചെമ്പോപറ്റ തുഫൈൽ എന്ന ആളുടെ വീട്ടിൽ പോലീസും, എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ 02.65 ഗ്രാം MDMA യും, 301000 രൂപയും പിടികൂടി.
ഇന്നു രാവിലെ 10 മണിയോടെയാണ് തുഫൈലിൻ്റെ വീട്ടിൽ പരിശോധന നടത്തിയത്, വീടിൻ്റെ മുറിക്കകത്തെ അലമാരയിൽ വിൽപ്പനക്കായി സൂക്ഷിച്ചു വെച്ചതായിരുന്നു എംഡിഎംഎ.
പ്രതി പതിവായി എംഡി എം എ വിൽപ്പന നടത്തുന്ന ആളാണ് എന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസും, എക്സൈസും സംയുക്തമായി പരിശോധന നടത്തിയത്.