കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി അറസ്റ്റിലായതായി അദ്ദേഹം പറഞ്ഞു. യതിരാജ് , സച്ചിൻ , അനിൽ ,സുശാന്ത് ,ആദർശ് എന്നിവരെയാണ് ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഇരുപതായി. സംഭവത്തിൽ നേരത്തെ കുടുപ്പു സ്വദേശികളായ ടി.സച്ചിൻ (26), ദേവദാസ് (50), മഞ്ചുനാഥ് (32), നടേശ കുമാർ (33) ദീക്ഷിത് കുമാർ (32), വിവിയൻ അൽവാരിസ് (41). ശ്രീദത്ത (32). പ്രദീപ് കുമാർ (35), ധനുഷ് (31), ദീക്ഷിത് (27), കിഷോർ കുമാർ (37), പെദമാലെ സ്വദേശി സായിദീപ് (29), വാമഞ്ചൂർ സ്വദേശി സന്ദീപ് (23), ബിജയ് സ്വദേശി രാഹുൽ (23) പദവ് സ്വദേശി മനീഷ് ഷെട്ടി (21) എന്നിവർ അറസ്റ്റിൽ ആയിരുന്നു.
ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കുടുപ്പു ഭത്ര കല്ലുട്ടി ക്ഷേത്രത്തിന് സമീപത്താണ് യുവാവ് ആക്രമണത്തിനിരയായത്. മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന സംഘമാണ് അക്രമിച്ചത്. സംഘത്തിലൊരാളായ ഓട്ടോ ഡ്രൈവർ സച്ചിൻ ഇയാളുമായി വാക്ക് തർക്കത്തിലേർപ്പെടുകയും മർദ്ദിക്കുകയും ചെയ്തു. പിന്നാലെ മറ്റ് പ്രതികളും എത്തി ഇയാളെ ബാറ്റും മറ്റുമുയോഗിച്ച് മർദ്ദിച്ചു .
നാട്ടുകാർ മർദ്ദനം തടയാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദ്ദനം തുടരുകയായിരുന്നു.
അവസാനം ഇയാൾ കുഴഞ്ഞു വീണതോടെ പ്രതികൾ സ്ഥലം വിട്ടു. വൈകീട്ട് അഞ്ച് മണിയോടെ സ്ഥലത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റ്മാർട്ടത്തിനയച്ചു. പോസ്റ്റ്മാർട്ടം റിപ്പോർട്ടിലാണ് യുവാവ് മർദ്ദനമേറ്റാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ഡാറ്റയും ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് ഇരുപത്തിയഞ്ചിലധികം പ്രതികളുള്ളതായി കണ്ടെത്തിയത്. കുടുപ്പുവിലെ തീവ്ര ഹിന്ദു ക്ലബ്ബ് ‘സാമ്രാട്ട് ഗയ്സ്’ ലെ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.