'കുട്ടികളുടെ ഡ്രൈവിംഗ് കുട്ടിക്കളിയല്ല'പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനമോടിച്ചാൽ സെക്ഷൻ 199 എ പ്രകാരം കുട്ടികൾ ചെയ്യുന്ന കുറ്റത്തിന്റെ പ്രതിസ്ഥാനത്ത് രക്ഷിതാവോ വാഹന ഉടമയോ ആണ് വരിക. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ ലഭിക്കുന്ന ശിക്ഷയോടൊപ്പം രക്ഷിതാവിന് അല്ലെങ്കിൽ വാഹന ഉടമയ്ക്ക് മൂന്നുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷയായി ലഭിക്കും.വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഒരുവർഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ് വരെ ലേണേഴ്സ് ലൈസൻസോ ഡ്രൈവിങ് ലൈസൻസോ നേടുന്നതിന് അർഹതയുണ്ടായിരിക്കില്ല. കൂടാതെ മറ്റ് നാശനഷ്ടങ്ങൾക്ക് രക്ഷിതാവ് ഉത്തരവാദിയായിരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
ഇൻഷുറൻസ് ഇല്ലാത്തതിനാൽ പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് ഉണ്ടാകുന്ന വാഹനാപകടങ്ങൾ വലിയ നിയമ പ്രശനങ്ങൾ ആണ് സൃഷ്ടിക്കുക. ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വൈറലാകാൻ ഇറങ്ങുന്ന നിരവിധി കുട്ടികളുമുണ്ട് .