Trending

അടിവാരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട;എം ഡി എം എ യും,എം ഡി എം എ എക്‌സ്റ്റസി ഗുളികകളുയുമായി കൊടുവള്ളി സ്വദേശികളായ 4 പേർ പോലീസ് പിടിയിൽ.




താമരശ്ശേരി:ബാംഗ്ലൂരിൽ നിന്നും കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി കൊടുവള്ളി സ്വദേശികളായ 4 അംഗ സംഘത്തെ  അടിവാരത്ത് വെച്ച് പോലീസ് പിടികൂടി, ഇവരിൽ നിന്നും 11.32 ഗ്രാം എം ഡി എം എ യും,4.73ഗ്രാം എം ഡി എം എ എക്‌സ്റ്റസി ഗുളികകളും പ്രതികളിൽ നിന്നും കണ്ടെടുത്തു.

കൊടുവള്ളി കരുവൻ പോയിൽ കരുമ്പാരു കുഴിയിൽ ജുനൈദ് എന്ന ടോം (30), കരുവൻ പൊയിൽ, വട്ടക്കണ്ടി വീട്ടിൽ,ഷഫീഖ് എന്ന പീക്കു (32) ,കരുവൻ പൊയിൽ പൊൻപാ റക്കൽ മുഹമ്മദ് യാസീൻ (24),പുത്തൂർ എടവനകുന്നത്, ഷക്കീൽ ഇ.കെ എന്ന ചിമ്മിണി (25) എന്നിവരെയാണ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ അടിവാരത്ത് വെച്ച് പോലീസ് പിടികൂടിയത്.

KL 57 AB 2023 നമ്പർ കാറും കസ്റ്റഡിയിൽ എടുത്തു . സ്ഥിരമായി ബാംഗ്ലൂരിൽ നിന്നും മയക്ക് മരുന്ന് വാങ്ങി കോഴിക്കോട്, വയനാട് ,മലപ്പുറം ജില്ലകളിൽ വിൽപന നടത്തുന്നവരാണ് പ്രതികൾ. ഷഫീക് ഗൾഫിൽ നിന്നും അടുത്ത് നട്ടിൽ എത്തിയതാണ്.പ്രതികളെല്ലാം സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.

പിന്നീട് ലഹരി വിൽപനയിലേക്ക് കടക്കുകയായിരുന്നു. ബാംഗ്ലൂരിലെ ലഹരിസംഘത്തെ കുറിച്ചും പ്രതികളിൽ നിന്നും ലഹരി വാങ്ങുന്നവരെകുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

കോഴിക്കോട് റൂറൽ എസ്.പി കെ. ഇ.ബൈജു ഐ.പി. എസ് ൻ്റെ കീഴിലുള്ള
നാർകോട്ടിക് സെൽ ഡി.വൈ. എസ്.പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡി.വൈ. എസ്.പി കെ.സുശീർ ,ഇൻസ്പെക്ടർ എ. സയൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പെട്ട സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ . രാജീവ്ബാബു, താമരശ്ശേരി എസ്.ഐ എ.അൻവർ ഷാ, അഡിഷനൽ എസ്. ഐ മാരായ എസ്.നൗഫൽ,, നിരഞ്ചന എസ് ലാൽ,സീനിയർ സി പി ഓ മാരായ എൻ എം ജയരാജൻ, എൻ എം ഷാഫി, കെ.ലിനീഷ്. എം. നാൻസിത്, കെ.കെ.ലിജു, പി.കെ.ലിനീഷ്,,എം.ജംഷീന, ബി.അതുൽ ,ബി.എസ്. ശ്യാംജിത്ത്,എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.



Post a Comment

Previous Post Next Post