കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും, ബ്ലോക്ക് പഞ്ചായത്തുകളിലും, ജില്ലാ പഞ്ചായത്തുകളിലും 2025 ഏപ്രിൽ 1 മുതൽ നിലവിൽ ഉപയോഗിച്ച് വരുന്ന ILGMS -സാഫ്റ്റ്‌വെയറിന് പകരമായി KSMART (Kerala Solution for Managing Administrative Reformation and Transformation) സംവിധാനം ഏർപ്പെടുത്തുന്നതിനാൽ കെ-സ്‌മാർട്ടിൻ്റെ കാര്യക്ഷമമായ വിന്യാസത്തിനും നടത്തിപ്പിനുമായി നിരവധി ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതിനാൽ
കെ-സ്‌മാർട്ട് വിന്യാസത്തിൻ്റെ ഭാഗമായി 2025 മാർച്ച് 31 മുതൽ ഏപ്രിൽ 5 വരെ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് അപേക്ഷകൾ നൽകാൻ കഴിയുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
ഏപ്രിൽ 1 മുതൽ 9 വരെ ഉദ്യോഗസ്ഥ തലത്തിലും സോഫ്റ്റ്‌വെയറുകൾ പ്രവർത്തിക്കുന്നതല്ല.
പൊതുജനങ്ങൾ പരിപൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.