താമരശ്ശേരിയിൽ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം; കർണാടക സ്വദേശിക്ക് പരുക്ക്.
മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പെയ്ൻറ് കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ലോറി ഡ്രൈവർ കർണാടക ഹസ്സൻ സ്വദേശി പ്രസന്നന് പരുക്കേറ്റു, ശരീരമാകെ പെയ്ൻ്റിൽ മുങ്ങി പോയിരുന്നു, രാത്രി 11.45 ഓടെയാണ് അപകടം.
പരുക്കേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.