Trending

ലോകാരോഗ്യദിനാചരണം- ബോധവത്കരണവും ക്യാമ്പും നടത്തി.



താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ കോഴിക്കോട് ബീച്ച് ആശുപത്രിയുടെ സഹകരണത്തോടെ ലോകാരോഗ്യ ദിനത്തിൽ നേത്ര പരിശോധന ക്യാമ്പ്, ജീവിത ശൈലീ രോഗനിർണയ ക്യാമ്പ്,പ്രസവവും സങ്കീർണതകളും എന്ന വിഷയത്തെ അധികരിച്ച് ബോധവൽക്കരണ പരിപാടി എന്നിവ നടത്തി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു.


 ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസഫ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. സുരേഷ് കുമാർ , മെമ്പർ മാരായ അയൂബ്ഖാൻ, വള്ളി , ഡോ. ജ്യോതിശ്രീ എന്നിവർ സംസാരിച്ചു. ഡോ. ശ്രുതി. വി.ജി ക്ലാസ്സെടുത്തു. 



174 പേർ പങ്കെടുത്ത പരിപാടിയിൽ 11 പേരെ തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കണ്ടെത്തി…

Post a Comment

Previous Post Next Post