തിരുവല്ല: ടി.കെ. റോഡിലെ മനക്കച്ചിറയിൽ കാറുകളിലും ടിപ്പർ ലോറിക്കും പിന്നിൽ ഇടിച്ച ടോറസ് കത്തി നശിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ മനക്കച്ചിറ പെട്രോൾ പമ്പിന് സമീപമാണ് സംഭവം.
കോഴഞ്ചേരി ഭാഗത്തുനിന്നും മെറ്റൽ കയറ്റിവന്ന ഉത്തർപ്രദേശ് രജിസ്ട്രേഷനിൽ ഉള്ള ടോറസ് ലോറിയാണ് കത്തി നശിച്ചത്. രണ്ട് കാറുകൾക്ക് പിന്നിൽ ഇടിച്ച ശേഷം നിർത്തിയിട്ട ടിപ്പർ ലോറിക്ക് പിന്നിൽ ടോറസ് ഇടിക്കുകയായിരുന്നു. തുടർന്ന് ടോറസിന്റെ ക്യാബിനിൽ നിന്നും തീ ഉയർന്നു. ക്യാബിൻ പൂർണ്ണമായും കത്തി നശിച്ചു.