Trending

ലഹരി വിരുദ്ധ സമിതി പ്രവർത്തകനു നേരെ ലഹരി മാഫിയാ സംഘത്തിൻ്റെ ആക്രമം.




താമരശ്ശേരിക്ക് സമീപം കട്ടിപ്പാറയിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകനെ ലഹരി മാഫിയാ സംഘം ആക്രമിച്ചു.കട്ടിപ്പാറ വേണാടി സ്വദേശി മുഹമ്മദ് (51) നാണ് പരുക്കേറ്റത്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരി മാഫിയാ സംഘത്തിൽപ്പെട്ട മൂന്നു പേർ ചേർന്ന് പ്രദേശത്തെ മസ്ജിദിൻ്റെ കോ ബൗണ്ടിൽ വെച്ചാണ് ആക്രമിച്ചത്.

കഴിഞ്ഞ ഇരുത്തി ആറാം തിയ്യതി  ലഹരി വിരുദ്ധ സമിതി  പ്രതികളിൽ ഒരാളായ പ്രമോദ് എന്നയാളുടെ വീട്ടിൽ ലഹരി വിൽപ്പന നടത്തുന്നുണ്ടെന്ന സംശയത്താൽ വീട്ടിൽ എത്തിയ അപരിചിതനെ കുറിച്ച്   പോലീസിൽ അറിയിക്കുകയും, പോലീസ് സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു, ഇതിനു ശേഷം പ്രമോദ് പല തവണ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നതായി
മുഹമ്മദ് പറഞ്ഞു. ഇതു സംബന്ധിച്ച് കഴിഞ്ഞ ഇരുപത്തി എട്ടാം തിയ്യതി താമരശ്ശേരി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

ഇതിൻ്റെ പ്രതികാരമായാണ്
 ഇന്ന് രാത്രി ഏട്ടു മണിയോടെ പള്ളിയിൽ നിന്നും  പുറത്ത് ഇറങ്ങി നിൽക്കുംമ്പോൾ മുഹമ്മദിനു നേരെ അക്രമമുണ്ടായത്.

അക്രമി സംഘത്തിൽ ഉണ്ടായിരുന്ന ലിജേഷ് കെ എന്നയാളെ പോലീസ് പിടികൂടി.


Post a Comment

Previous Post Next Post