Trending

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്





തിരുവനന്തപുരം:
 കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീ പിടിച്ചു. ആറ്റിങ്ങൽ മാമത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. പുക വരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി. ബസിൻ്റെ അടിഭാഗത്ത് നിന്നാണ് തീ പടർന്നത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ബസിലുണ്ടായിരുന്ന 30 യാത്രക്കാരും സുരക്ഷിതരാണെന്ന് ജീവനക്കാര്‍ അറിയിച്ചു

Post a Comment

Previous Post Next Post