Trending

ലഹരിക്കെതിരെ താമരശ്ശേരിയിൽ ജനകീയ പ്രതിരോധ കൂട്ടായ്മ







കോഴിക്കോട് റൂറൽ ജില്ലാ പോലീസ് താമരശ്ശേരിയിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ലഹരി ഉപയോഗത്തെ തുടർന്ന് താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകവും ലഹരി ഉപയോഗിച്ച്കൊണ്ട് സമൂഹത്തിൽ ഉണ്ടായ മറ്റ് ഗുരുതര അക്രമ സംഭവങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ താമരശ്ശേരിക്കൊപ്പം നിന്നുകൊണ്ടു ലഹരിക്കെതിരെ ഒരു ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

സമൂഹത്തെ കാർന്നു തിന്നുന്ന വിപത്തായ ലഹരി ഉപയോഗം മൂലം കോഴിക്കോട് റൂറൽ ജില്ലയിൽ മാത്രം നിരവധി വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുകയും അക്രമ സംഭവങ്ങൾ വർധിക്കുകയും ആയതിനെ തുടർന്ന് കുഞ്ഞുങ്ങൾ അടക്കമുള്ളവർ അതിൻ്റെ ദുരന്ത ومه അനുഭവിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് റൂറൽ പോലീസ് 22.02.2025 മുതൽ 06.04.2025 വരെ നടത്തിയ ഓപ്പറേഷൻ ഡി -ഹണ്ടിന്റെ ഭാഗമായി 408 കേസുകൾ രജിസ്റ്റർ ചെയ്യുകയും 425 ഓളം പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ ഈ ഓപ്പറേഷനിലൂടെ 106.354 ഗ്രാം MDMA യും 15688.35 ഗ്രാം കഞ്ചാവും 343 ഓളം കഞ്ചാവ് ബീഡികളും , 14.77 ഗ്രാം മെത്താഫെറ്റമിനും, 1.8 ഗ്രാം ബൗൺഷുഗറും അഞ്ചോളം നൈട്രാസിപ്പാം ടാബ്ലറ്റ്‌സും അടക്കമുള്ള മാരക ലഹരി വസ്തുക്കളും ഒരു കഞ്ചാവ് ചെടിയും പിടിച്ചെടുത്തു . സ്ഥിരം ലഹരി വിൽപ്പനക്കാരായ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാനും കാപ്പ അടക്കമുള്ള വകുപ്പുകൾ ചുമത്തി ജയിലിൽ അടയ്ക്കാനും നാടുകടത്താനും വേണ്ട നടപടികളും ഈ കാലയളവിൽ ഊർജിതമാക്കി.

കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ കൂട്ടായ്മയിൽ ജനമൈത്രി സുരക്ഷ പദ്ധതി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്, ഹോപ്പ് പ്രൊജക്ട് വിദ്യാർത്ഥികൾ, ആശാ വർക്കർമാർ, എസ്.സി.എസ്.ടി മോണിറ്ററിംഗ് കമ്മിറ്റി പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, ലഹരിവിരുദ്ധ കൂട്ടായ്‌മ പ്രവർത്തകർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും .

"ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള ജനകീയ പ്രതിരോധ കൂട്ടായ്‌മ" 2025 ഏപ്രിൽ മാസം 9 ബുധനാഴ്ച്ച വൈകിട്ട് 3 മണിക്ക് താമരശ്ശേരി പരപ്പൻപൊയിൽ ഹൈലാൻ്റ് കൺവെൻഷൻ സെൻററിൽ വച്ച് നടത്തുന്നു. ബഹു. കൊടുവള്ളി എം.എൽ.എ ഡോ. എം.കെ മുനീർ, ബഹു. തിരുവമ്പാടി എം.എൽ.എ ശ്രീ. ലിൻ്റോ ജോസഫ്, കൊടുവള്ളി, മുക്കം മുനിസിപ്പൽ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡൻ്റ്മാർ മറ്റു ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ബഹു കണ്ണൂർ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്.  യതീഷ് ചന്ദ്ര.ജി.എച്ച് IPS പരിപാടി ഉദ്ഘാടനം ചെയ്യുന്നു.

ജില്ലാ പോലീസ് വടകര കോഴിക്കോട് റൂറൽ ഓഫീസ്

& ജില്ലാ പോലീസ് മേധാവി കോഴിക്കോട് റൂറൽ

Post a Comment

Previous Post Next Post