ഇടുക്കി: നീണ്ട പാറയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് പെൺകുട്ടി മരിച്ചു. ബസിനടിയിൽ കുടുങ്ങിക്കിടന്ന പെൺകുട്ടിയാണ് മരിച്ചത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റ 20ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 40ഓളം പേരാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ കോതമംഗലം ബലിയസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.കുമളിയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.