Trending

ഡയപ്പർ ബാങ്ക് ഉദ്ഘാടനം



കട്ടിപ്പാറ: ഭിന്നശേഷി വിദ്യാർഥികൾക്ക് വേണ്ടി കൊടുവള്ളി ബിആർസി നടപ്പിലാക്കുന്ന ഡയപ്പർ ബാങ്ക് പദ്ധതിയുടെ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് പ്രേംജി ജെയിംസ് നിർവഹിച്ചു. 
മുൻ പ്രസിഡണ്ട് മുഹമ്മദ് മോയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർമാരായ ഷാഹിം ഹാജി, സാജിത ഇസ്മായിൽ, ജിൻസി തോമസ്, സീന സുരേഷ്, സൈനബ,സുരജ, പ്രധാനാധ്യാപകരായ ബെസ്സി മാത്യു, മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. 

പഞ്ചായത്തിലെ സ്കൂളുകൾ,കട്ടിപ്പാറ സഹകരണ ബാങ്ക്, ഗ്രാമീണ ബാങ്ക്, മറ്റ് ഉദാരമതികളായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഡയപ്പർ ബാങ്ക് യാഥാർത്ഥ്യമാക്കിയത്. പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പുതുവസ്ത്രങ്ങളും വിതരണം ചെയ്തു. 

ബിപിസി മെഹറലി സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ ഫാസില നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post