Trending

കാൽനട യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് മരണം;ബൈക്ക് യാത്രക്കാരെ തേടി പോലീസ്.


ഈ ഫോട്ടോയിൽ കാണുന്ന രണ്ടു ചെറുപ്പക്കാർ 03.04.2025ന് രാത്രി 08.00 മണിക്ക് ബാലുശ്ശേരി മുക്കിൽ വെച്ച് മോട്ടോർസൈക്കിൾ ഓടിച്ചു വരവേ കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് പരിക്കു പറ്റിയ ആളെ ബാലുശ്ശേരി ഗവ ആശുപത്രിയിൽ എത്തിച്ചശേഷം കടന്നു കളഞ്ഞവരാണ്.

ഗുരുതരമായ പരിക്കുപറ്റിയ ആൾ പിന്നീട് മരണപ്പെട്ടിട്ടുള്ളതാണ്. ഇക്കാര്യത്തിന് ബാലുശ്ശേരി പോലീസ് ക്രൈം നമ്പർ 355/25 ആയി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരികയാണ്.
ഈ കേസിൻ്റെ അന്വേഷണ നടപടികൾക്കായി ഇവരെ കണ്ടെത്തുക അത്യാവശ്യമാണ്.

ഇവർ ഉപയോഗിക്കുന്നത് പഴയ മോഡൽ Splender മോട്ടോർസൈക്കിൾ ആണ് അതിൻറെ ഹാൻഡിലിൽ ക്രോസ് ബാർ ഫിറ്റ് ചെയ്ത നിലയിലാണ്

വാഹനത്തെ പറ്റിയോ ഇവരെ പറ്റിയോ എന്തെങ്കിലും വിവരം കിട്ടുന്നവർ ദയവായി ബാലുശ്ശേരി പോലീസിനെ അറിയിക്കുക അഭ്യർത്ഥിക്കുന്നു
0496 2642040
9497987194
9495859484



മുഹമ്മദ് പുതുശ്ശേരി
സബ് ഇൻസ്പെക്ടർ
ബാലുശ്ശേരി പോലീസ്
9846 277 266

Post a Comment

Previous Post Next Post