മാവൂർ : കോഴിക്കോട് ഇടി മിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. താത്തൂർ എറക്കോട്ടുമ്മൽ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (50) യാണ് മരിച്ചത്. വൈകുന്നേരം അഞ്ചുമണിയോടെ അപകടം സംഭവിച്ചത്. വീടിനടുത്തുള്ള പറമ്പിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു അപകടം. ശേഖരിച്ചുവെച്ച വിറകും സമീപത്തു നിന്നിരുന്ന തെങ്ങും മിന്നലിൽ കത്തിയമർന്നു
ഫാത്തിമ തൊഴിലുറപ്പ് തൊഴിലാളി ആയിരുന്നു. മൃതദേഹം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.