Trending

പെണ്‍കുട്ടിയുടെ സഹോദരനെയും സ്നേഹ പീഡിപ്പിച്ചു; പോക്സോയില്‍ നടുക്കി വെളിപ്പെടുത്തല്‍


കണ്ണൂരിൽ പ്രകൃതി വിരുദ്ധ പീഡനത്തിന് റിമാൻഡിൽ കഴിയുന്ന സ്നേഹ മെര്‍ലിനെതിരെ വീണ്ടും പോക്സോ കേസ്. പന്ത്രണ്ടുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ സ്നേഹയെ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പെണ്‍കുട്ടിയുടെ സഹോദരനെയും സ്നേഹ പീഡിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കുട്ടി വീട്ടുകാരോട് വിവരം തുറന്ന് പറഞ്ഞതോടെ രക്ഷിതാക്കള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.  

പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണ്‍ പരിശോധിച്ചപ്പോള്‍ അധ്യാപകരാണ് സ്നേഹയുടെ അറസ്റ്റിന് വഴിവച്ചത്. അസ്വാഭാവികമായ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം അധ്യാപകര്‍ രക്ഷിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയോട് വാല്‍സല്യമാണെന്ന് പറഞ്ഞിരുന്ന സ്നേഹ സ്വര്‍ണ ബ്രേസ്​ലറ്റും സമ്മാനമായി വാങ്ങി നല്‍കിയിരുന്നു. 

ഇതാദ്യമായല്ല സ്നേഹ ഇത്തരം ചൂഷണം ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്. 14 വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത സ്നേഹ കുട്ടിയെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുെവന്നും കണ്ടെത്തിയിട്ടുണ്ട്. പരാതിപ്പെട്ടാല്‍ വിഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. 

തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ മെര്‍ലിന്‍ പ്രതിയായിരുന്നു. 2024 ഫെബ്രുവരി മൂന്നിനായിരുന്നു ആ സംഭവം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള മധ്യസ്ഥതയ്ക്കിടെ കോമത്ത് മുരളീധരനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചെന്നാണ് കേസ്. കൂടെയുണ്ടായിരുന്ന പുളിമ്പറമ്പ് സ്വദേശി എം. രഞ്ജിത്തായിരുന്നു ഹെല്‍മെറ്റ് കൊണ്ട് അടിച്ചത്. ഈ കേസിലെ മറ്റൊരു പ്രതിയായിരുന്നു സ്നേഹ മെര്‍ലിന്‍

Post a Comment

Previous Post Next Post