Trending

ഗാർഹിക അതിക്രമങ്ങൾ തടയാൻ അധ്യാപകനായ ഭർത്താവ് ബോണ്ട് ഒപ്പിട്ട് നൽകണം. കോടതി




താമരശ്ശേരി:ഗാർഹിക പീഢനത്തിൽ നിന്നുള്ള വനിത സംരക്ഷണ നിയമപ്രകാരം അധ്യാപികയായ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവ് പരാതിക്കാരിയെ മാനസിക ശാരീരിക പീഢ നങ്ങൾ ഏൽപ്പിക്കുന്നത് നിരോധിച്ചും,പരാതിക്കാരി മൈനറായ മകനുമായി പങ്കിട്ട് താമസിക്കുന്ന കട്ടിപ്പാറ പഞ്ചായത്തിലുള്ള വീട്ടിൽ നിന്നും പരാതിക്കാരിയെയും മകനെയും പുറത്താക്കുന്നതിൽ നിന്നും ഭർത്താവിനെ തടഞ്ഞും, ഹരജിക്കാരി പങ്കിട്ട് താമസിച്ച് കൊണ്ടിരിക്കുന്ന വീടും ഭൂമിയും അധ്യാപകനായ ഭർത്താവ് കൈമാറ്റം ചെയ്യുന്നതും ബാധ്യതപ്പെടുത്തുന്നതും നിരോധിച്ചും കോടതി ഉത്തരവായി.



കട്ടിപ്പാറ വില്ലേജിൽ താമസിക്കുന്ന അധ്യാപിക സമർപ്പിച്ച പരാതിപ്രകാരമാണ് താമരശ്ശേരി ഗ്രാമ ന്യായാലയ കോടതി ഭാര്യക്ക് അനുകൂലമായി സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചത്.

 സ്കൂൾ ഹെഡ് മാസ്റ്ററായ എതിർ കക്ഷി മകന് പ്രതിമാസം 4000/- രൂപ ഇടക്കാല സംരക്ഷണ ചെലവിലേക്കായി നൽകാനും കോടതി ഉത്തരവായി. കൂടാതെ ഗാർഹിക അതിക്രമങ്ങൾ തടയാൻ ഭർത്താവ് ഒരു ബോണ്ട് ഒപ്പിട്ട് പൂർത്തീ കരിക്കണമെന്നും കോടതി ഉത്തരവായി. പരാതിക്കാരിയായ അധ്യാപികയ്ക്ക് വേണ്ടി അഡ്വ: കെ പി. ഫിലിപ്പ് കോടതിയിൽ ഹാജരായി.

Post a Comment

Previous Post Next Post