Trending

ലോറിയിൽ മരം കയറ്റുന്നതിനിടെ അപകടം ഓമശ്ശേരി സ്വദേശി മരിച്ചു





ഓമശ്ശേരി: ലോറിയിൽ കയറ്റുന്നതിനിടെ മരത്തടി ദേഹത്ത് വീണ് യുവാവ് മരിച്ചു. ഓമശ്ശേരി ചാലിൽ പരേതനായ മമ്മുവിൻ്റെ  മകൻ മുനീർ (43) മരണപ്പെട്ടത്. 

മുക്കം മാമ്പറ്റയിൽ വെച്ച് മരം കയറ്റുന്നതിനിടെയായിരുന്നു അപകടം ഒൻപത് മണിയോടെയായിരുന്നു സംഭവം. അപകടം നടന്ന ഉടനെ കെ എം സി ടി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഉമ്മ : ആയിഷ. ഭാര്യ: ഫാത്തിമ സുഹറ (മണിമുണ്ട കൂടത്തായി)

മക്കൾ: മുഹമ്മദ് റയ്യാൻ, ആയിഷാ മുഹ സിൻ, മുഹമ്മദ് അമാൻ ,

സഹോദരങ്ങൾ:  ബഷീർ ,അസീസ് , ഫാത്തിമ പൂളപ്പൊയിൽ , കദീജ പൂളപ്പൊയിൽ, സഫിയ തിരുവമ്പാടി, സക്കീന ഈങ്ങാപ്പുഴ, മൈമൂന കുന്ദമംഗലം, 

കൂടത്തായിലെ ( തഹൂർ ഏജൻസി ) ഉടമ സലാം ഹാജിയുടെ മരുമകൻ കൂടിയാണ് 

മൃതദേഹം മുക്കം കെ എം സി ടി ഹോസ്പിറ്റലിൽ നിന്നും തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post