മലപ്പുറം: കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബന്ധുകളായ യുവാവിനും യുവതിക്കും ദാരുണാന്ത്യം. മുട്ടിക്കടവ് സ്വദേശി മുരളി മന്ദിരത്തിൽ അമർ ജ്യോതിയും ബന്ധു ആദിത്യയുമാണ് അപകടത്തിൽ മരിച്ചത്. കരിമ്പുഴ ടാമറിൻ്റ് ഹോട്ടലിന് സമീം ഇന്ന് രാവിലെ 10. 45 നായിരുന്നു അപകടമുണ്ടായത്.
അമറും ആദിത്യയും സഞ്ചരിച്ചിരുന്ന ബൈക്ക് നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സുമായാണ് കൂട്ടിയിടിച്ചത്. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി