താമരശ്ശേരി മുക്കം സംസ്ഥാന പാതയിൽ ഓമശ്ശേരിക്ക് സമീപം മുടൂരിൽ നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു ,മുടൂരിലെ ക്രഷർ ജീവനക്കാരനായ ബീഹാർ സ്വദേശി ബീട്ടുവാണ് മരണപ്പെട്ടത്.കൂടെയുണ്ടായിരുന്ന ബന്ധുവും മങ്ങാട് പ്രവർത്തിക്കുന്ന ക്രഷറിലെ ജീവനക്കാരനുമായ ബീഹാർ സ്വദേശി ശരവണിൻ്റെ നില അതീവ ഗുരുതരമാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരിച്ചയാളുടെ അരയിൽ മദ്യകുപ്പി ഉണ്ടായിരുന്നു പകുതി ബാക്കിയുണ്ട്
ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.